7-September-2023 -
By. Business Desk
കൊച്ചി: തണുപ്പിനെ പ്രതിരോധിക്കാന്‍ ഏറ്റവും പുതിയ സീസണല്‍ ട്രെന്റുകളുമായി പ്രമുഖ ഫാഷന്‍ ഹബ്ബായ ലൈഫ്‌സ്‌റ്റൈല്‍. ലോക പ്രശസ്ത ഫാഷന്‍ സ്‌റ്റൈലിസ്റ്റായ തെരേസ ഒര്‍ട്ടിസാണ് കാലാവസ്ഥക്ക് അനുയോജ്യമായ വസ്ത്രങ്ങള്‍ ഒരുക്കിയത്.ശരീരത്തിന് ഇണങ്ങുന്ന കാര്‍ഡിഗനുകളും ഭാരം കുറഞ്ഞ ജാക്കറ്റുകളും മുതല്‍ ഒതുങ്ങിയതും ആകര്‍ഷകവുമായ സില്‍ഹൗട്ടുകള്‍ വരെയുള്ളവയുടെ വിവിധ വര്‍ണങ്ങളിലുള്ള വൈവിധ്യമാര്‍ന്ന ശേഖരമാണ് ഒരുക്കിയിട്ടുള്ളത്. യുവാക്കളെ ലക്ഷ്യമിട്ട് ആഗോള ഫാഷന്‍ ട്രെന്റായ വാഴ്‌സിറ്റി അറ്റ്‌ലീഷറും ഹൂഡികള്‍, ട്രാക് പാന്റുകള്‍, കോട്ടണ്‍ ഗ്രാഫിക്‌സ് ടീ ഷര്‍ട്ടുകള്‍, സ്വീറ്റ് ഷര്‍ട്ടുകള്‍ തുടങ്ങിയവയാണ് വിപണിയില്‍ എത്തിക്കുന്നത്. സ്ത്രീകള്‍ക്കായി പ്രത്യേകം തയ്യാറാക്കിയ പ്ലെയിന്‍, പ്രിന്റഡ് വസ്ത്രങ്ങളും തരംഗമായി കൊണ്ടിരിക്കുന്ന കോര്‍ഡ് സെറ്റുകളും, ടൈ ഡൈ, ഡിജിറ്റല്‍ പ്രിന്റഡ് ടീഷര്‍ട്ടുകളും തയാറാക്കിയിട്ടുണ്ട്. ഉത്സവ വേളകളെ ആഘോഷമാക്കുന്നതിന്റെ ഭാഗമായി ഏറ്റവും പുതിയ മെലാഞ്ച് ശ്രേണിയും ചിക്കന്‍കാരി കുര്‍ത്തികളും ലൈഫ്‌സ്‌റ്റൈലിന്റെ ശ്രേണിയിലുണ്ട്.
ഇതിന് പുറമേ ശൈത്യകാലത്തെ നേരിടാന്‍ ഏറ്റവും ആധുനികമായ തുണിത്തരങ്ങളാണ് രൂപകല്‍പ്പന ചെയ്തിട്ടുള്ളത്. കട്ടികൂടിയ സ്വെറ്ററുകള്‍, ഫ്‌ലാനല്‍ ഷര്‍ട്ടുകള്‍, ഡെനിം ഷര്‍ട്ടുകള്‍ എന്നിവയാണ് ഒരുക്കിയിട്ടുളളത്. നിലവാരമുള്ള വാട്ടര്‍ റിപ്പല്ലന്റ് പഫര്‍ ജാക്കറ്റുകള്‍ ഒരുക്കിയിട്ടുണ്ട്. യാത്രക്കാര്‍ക്ക് ഏറെ ഉപകാരപ്പെടുന്നവയാണ് ഇവയെല്ലാം. സ്‌റ്റോക്ക്‌ഹോമില്‍ നിന്നുള്ള ലോക പ്രശസ്ത ഫാഷന്‍ സ്‌റ്റൈലിസ്റ്റായ തെരേസ ഒര്‍ട്ടിസാണ് ഇവയെല്ലാം അണിയിച്ചൊരുക്കിയത്. കാഷ്വല്‍ ഫോര്‍മല്‍ എന്നിവയ്ക്ക്പുറമേ ഫിറ്റ്‌നസിന് പ്രാധാന്യം കൊടുക്കുന്നവര്‍ക്ക് വേണ്ട മികച്ച തുണിത്തരങ്ങളും ലൈഫ്‌സ്‌റ്റൈലിന്റെ ശേഖരത്തിലുണ്ട്. ലൈഫ്‌സ്‌റ്റെലിന്റെ വിവിധ ഷോറൂമുകള്‍ക്ക് പുറമേ ംംം.ഹശളലേ്യെഹലേെീൃല.െരീാ എന്ന വെബ്‌സൈറ്റ് വഴി ഓണ്‍ലൈനായി വാങ്ങാനുള്ള സൗകര്യവും ഒരുക്കിയിട്ടുണ്ട്.ലൈഫ്‌സ്‌റ്റൈലിനെ അടുത്ത ഘട്ടത്തിലേക്ക് ഉയര്‍ത്തുന്നതും കൂടുതല്‍ മനോഹരമാക്കുന്നതുമാണ് പുതിയ കലക്ഷനെന്നും ഏറ്റവും മികച്ച വസ്ത്രങ്ങള്‍ തേടുന്നവര്‍ക്ക് സുവര്‍ണാവസരമാണെന്നും ലൈഫ് സ്‌റ്റൈലിന്റെ മാര്‍ക്കറ്റിംഗ് വിഭാഗം അസിസ്റ്റന്റ് വൈസ് പ്രസിഡന്റ് രോഹിണി ഹാല്‍ഡിയ കൂട്ടിച്ചേര്‍ത്തു